KeralaNews

ബുദ്ധിയുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല: വെങ്കയ്യ നായിഡു

തിരുവനന്തപുരം: കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ബുദ്ധിയുള്ള നേതാക്കൾക്ക് ഇനിയും കോൺഗ്രസിൽ തുടരാനാകില്ലെന്നുമുള്ള വിമർശനവുമായി കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്തു വരുന്നത് ബാലിശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രധാന ബില്ലുകൾ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിന്‍റെ വളര്‍ച്ച മുരടിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നാക്ക ജാതികൾക്കു ഭരണഘടനാ പദവി നൽകുന്ന ബില്‍ പാസാക്കാൻ കോൺഗ്രസും ഇടതു പാർട്ടികളും അനുവദിക്കാത്തത് ഇതിന്റെ ഉദാഹരമാണെന്നും അദ്ദേഹം പറഞ്ഞു. ഒബിസി വിഭാഗങ്ങൾക്കു ഭരണഘടനാ പദവി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷം അതു തടസപ്പെടുത്തുകയാണ്.

വോട്ടിങ് യന്ത്രത്തിനെതിരായ വിഷയത്തിൽ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളായ അമരീന്ദർ സിങ്, വീരപ്പമൊയ്‍ലി എന്നിവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് കോൺഗ്രസ് രാഷ്ട്രപതിയെ സമീപിച്ചത്. മോദി സർക്കാരിനെതിരെ കോൺഗ്രസ് രാഷ്ട്രപതിക്കു നൽകിയ പരാതിയിൽ പറയുന്ന ഓരോ വാക്കും അവർക്കെതിരായ കുറ്റപത്രം തന്നെയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button