NewsIndiaUncategorized

ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. വ്യാഴാഴ്ചയാണ് രാഷ്ട്രപതി ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ചരക്ക് സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ജി.എസ്.ടി സംബന്ധിച്ച ബില്ലുകള്‍ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസായിരുന്നു. രാഷ്ട്രപതിയുടെ കുടി അംഗീകാരം ലഭിച്ചതോടെ ഈ വര്‍ഷം ജൂലൈ 1ന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button