ന്യൂഡല്‍ഹി : ജിഎസ്ടിയില്‍ വീണ്ടും ഇളവ് നല്‍കാമെന്ന് സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലി. നിലവിലെ 12 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും സ്ലാബുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റസ്ലാബാക്കുമെന്ന് ഫെയസ്ബുക്കില്‍ പ്രസീദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചു.
ജിഎസ്ടിയുടെ 18 മാസങ്ങള്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മന്ത്രി ഈ സൂചന നല്‍കിയത്. ആവശ്യവസ്തുക്കള്‍ക്ക് നിലവിലുള്ള പൂജ്യത്തിന്റെയും അഞ്ചിന്റെയും സ്ലാബ് തുടരും. നികുതി വരുമാനം വര്‍ദ്ധിക്കുന്നതോടെ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി 12 നും 18 നും ഇടയിലുള്ള ഒരു നിശ്ചിത ശതമാനമായി നിജപ്പെടുത്താനാണ് ആലോചന.
ആഡംബര വസ്തുക്കള്‍ക്കും ദൂഷ്യഫലങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും 28 ശതമാനം തന്നെ ജിഎസ്ടി ഈടാക്കും.
Post Your Comments