തിരുവനന്തപുരം: ചരക്ക്-സേവന നികുതിയില്‍(ജി.എസ്.ടി.) രജിസ്റ്റര്‍ ചെയ്യാനുള്ള വിറ്റുവരവ് പരിധി 20 ലക്ഷം രൂപയായി നിലനിര്‍ത്താന്‍ കേരളം തീരുമാനിച്ചു. ചെറുകിട വ്യാപാരികളെ നികുതിപരിധിയില്‍നിന്ന് ഒഴിവാക്കാന്‍ വിറ്റുവരവ് പരിധി 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ ജി.എസ്.ടി. കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. പരിധി ഉയര്‍ത്തുന്നില്ലെന്ന് കേരളം ജി.എസ്.ടി. കൗണ്‍സിലിനെ അറിയിച്ചു.
ഇതുവഴി കേരളത്തിലെ ചെറുകിടവ്യാപാരികള്‍ തുടര്‍ന്നും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിവരും. തുക ഉയര്‍ത്തിയാല്‍ 60 ശതമാനത്തോളംപേര്‍ നികുതിപരിധിക്ക് പുറത്താവുമെന്നും ഇത് നികുതിവരുമാനത്തെ ബാധിക്കുമെന്നുമാണ് സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതേത്തുടര്‍ന്നാണ് പരിധി ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്.
ജി.എസ്.ടി. നടപ്പാക്കിയതുവഴിയുണ്ടായ എതിര്‍പ്പുകള്‍ മറികടക്കാന്‍ കേന്ദ്രം പലവട്ടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കൗണ്‍സില്‍ യോഗമാണ് 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികളെ നികുതിപരിധിയില്‍നിന്നൊഴിവാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചത്.
Post Your Comments