പത്തനംതിട്ട : പ്രമുഖ നേതാവ് ആര്‍.എസ്.പിയിൽ നിന്നും രാജി വെച്ചു. ആര്‍.വൈ.എഫ്. ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗവുമായ സലിം പി.ചാക്കോയാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ ഏകാധിപത്യ പ്രവണതയിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി എന്ന് പത്തനം തിട്ടയില്‍ നടത്തിയ പത്രസമ്മേളനത്തിൽ ചാക്കോ പറഞ്ഞു.
മോട്ടോര്‍ തൊഴിലാളി യൂണിയന്‍(യു.ടി.യു.സി.)സംസ്ഥാനപ്രസിഡന്റ്, പത്തനംതിട്ട ജില്ല സെക്രട്ടറി, യു.ടി.യു.സി. സംസ്ഥാന കമ്മിറ്റിയംഗം, യു.ടി.യു.സി. പത്തനംതിട്ട ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം രാജി വെച്ചു.
Post Your Comments