Latest NewsIndia

കശ്മീരില്‍ ജനങ്ങളെ ഇളക്കിവിട്ട് പ്രക്ഷോഭം: 50 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള ആക്രമങ്ങളില്‍ 50 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്്. കശ്മീരിലെ ജനങ്ങളെ ഇളക്കിവിട്ടാണ് പ്രക്ഷോഭങ്ങളുണ്ടാക്കുന്നത്. മറ്റൊരു തന്ത്രം മെനയുകയാണ് പാകിസ്ഥാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം.

കശ്മീരില്‍ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും പാക് തീവ്രവാദ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ തീവ്രവാദ സ്വഭാവം കലര്‍ത്തുതിനുള്ള മനപ്പൂര്‍വ്വ ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയും ജനങ്ങളെ ഇതിലേക്ക് തിരിക്കുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അക്രമങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം, സാധാരണ ജനങ്ങള്‍ ആക്രമണങ്ങള്‍ക്കിരയാകുന്നതില്‍ കുറവുണ്ടാവുകയും ചെയ്തു. 2016ല്‍ കശ്മീര്‍ മേഖലയില്‍ 322 അക്രമ സംഭവങ്ങളാണുണ്ടായത്. 82 സൈനികരും 15 സാധാരണക്കാരും ഈ വര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button