ന്യൂഡല്‍ഹി : പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതിക്ക് അന്ത്യം വരുന്നു. ഇതോടെ പുതിയ പദ്ധതി ഉദയം കൊള്ളുകയായി. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതി(20172020)ക്കാണ് ഇനി വൈകാതെ അംഗീകാരം നല്‍കുന്നത്.
ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കുന്നതോടെ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക ഏടായ ഒരു വലിയ പദ്ധതിക്ക് കൂടിയാണ് അന്ത്യമാകുന്നത്.
Post Your Comments