ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്നും പകരം ആസൂത്രണ കമ്മിഷന് പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയവക്ക് പ്രാധാന്യം നല്കി കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പ്രതിഫലിക്കുക ഒരു വ്യക്തിയുടെ കാഴ്ചപ്പാടല്ല മറിച്ച് ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments