ന്യൂഡല്‍ഹി•ഡല്‍ഹിയിലെ രജൗറി ഗാര്ഡന് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മിന്നുന്ന വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി മഞ്ജിന്ദര്‍ സിങ് സിര്‍സ 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി ഛണ്ഡേലയെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനതതായ എ.എ.പി സ്ഥാനാര്‍ഥി ഹര്‍ജീത് സിങ്ങിന് കെട്ടിവച്ച തുക നഷ്ടമായി. 10243 (14 ശതമാനം) വോട്ട് മാത്രമാണ് എ.എ.പിക്ക് ലഭിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബി.ജെ.പിയുടെ അനില്‍ ധിമാനും അസമിലെ ദെമാലി മണ്ഡലത്തില്‍ റോനോജ് പെഗുവും മധ്യപ്രദേശിലെ ബന്ദാവ്ഗഢില് ശിവനാരായണ്‍ സിങ്ങും ജയിച്ചു. 8 സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
Post Your Comments