വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഥാപിച്ചിരിക്കുന്ന നിർഭയയായ പെൺകുട്ടിയുടെ പ്രതിമ നീക്കം ചെയ്യണം എന്ന ആവശ്യവുമായി കുത്താനായുന്ന കാള’യുടെ ശില്പി അര്‍തുറോ ഡി മോഡിക്ക. അന്താരാഷ്ട്ര വനിത ദിനേത്താടനുബന്ധിച്ചാണ് വാള്‍സ്ട്രീറ്റിലെ പ്രശസ്തമായ ‘കുത്താനാഞ്ഞു നില്‍ക്കുന്ന കാള’യുടെ പ്രതിമക്കു മുന്നില്‍ ‘ധൈര്യത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി’യുടെ പ്രതിമ സ്ഥാപിച്ചത്. എന്നാൽ ഇത് നീക്കം ചെയ്യണമെന്നാണ് ഈ ഇറ്റാലിയൻ ശിൽപിയുടെ ആവശ്യം.
ഒരു വർഷത്തേക്ക് പെൺകുട്ടിയുടെ പ്രതിമ അവിടെത്തന്നെ സ്ഥാപിക്കാനാണ് ന്യൂയോര്‍ക് നഗരാധികൃതരുടെ തീരുമാനം. എന്നാൽ പെണ്‍കുട്ടിയുടെ പ്രതിമ ഉടമസ്ഥാവകാശ ലംഘനമാണെന്നും പ്രതിമയുടെ സാന്നിധ്യം തന്റെ പ്രതിമയുടെ കലാപരമായ അര്‍ഥത്തില്‍ മാറ്റം വരുത്തുന്നുവെന്നും മോഡിക്ക പറയുന്നു
Post Your Comments