ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ അവശേഷിക്കുന്ന ഒരേയൊരു ശില്‍പ്പം പ്രദര്‍ശനത്തിന്. ഇറ്റലിയിലെ ചരിത്രകാരന്മാര് ചേര്‍ന്ന് ഫ്ളോറന്സിസിലാണ് ശില്‍പ്പത്തിന്റെ പ്രദര്‍ശനം നടത്തിയത്.
വിശ്വവിഖ്യാത ചിത്രകാരനായ ഡാവിഞ്ചി നല്ല ഒരു ശില്‍പ്പി കൂടിയായിരുന്നു. ഭീമാകാരനായ ഒരു കുതിരയെ ഉള്‍പ്പെടെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ത്രീമാന ചിത്രങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമ്പത് സെമി നീളമുള്ള ചുവന്ന കളിമണ്ണില്‍ നിര്‍മ്മിച്ച ‘വിര്‍ജിന്‍ വിത്ത് ദി ലാഫിംഗ് ചൈല്‍ഡ്’ എന്ന ശില്‍പ്പം ഇതിന് അപവാദമായി കണക്കാക്കാവുന്നതാണെന്ന് ചരിത്രകാരന്മാര് ചൂണ്ടിക്കാണിക്കുന്നു.
1472 ലാണ് ഈ ശില്‍പ്പം ഡാവിഞ്ചി സൃഷ്ടിച്ചതെന്ന് കരതുന്നത്. അന്ന് 19, 20 വയസ് മാത്രമുള്ള ഡാവിഞ്ചി ഫ്ലോറന്‍സിലെ കലാകാരന് ആന്ദ്രേ ഡെല്‍ വെറോരോച്ചിയോയുടെ ശിഷ്യനായിരുന്നു. 1858 മുതല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് (വി & എ) മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മറ്റൊരു കലാകാരന് അന്റോണിയോ റോസ്സെലിനോയ്ക്കാണ് ഈ ചിത്രത്തിന്റെ അംഗീകാരം നല്കിവന്നിരുന്നത്.
തന്റെ മടിയിലിരിക്കുന്ന കുട്ടിയെ നോക്കുന്ന സ്ത്രീയുടെ പുഞ്ചിരിയുടെ പ്രത്യേകത ഡാവിഞ്ചിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. മോണാലിസയുടെ പുഞ്ചിരി പോലെ അപൂര്‍വ്വമായ ഒരു സൃഷ്ടിയാണിത്. കലാ ചരിത്രകാരനും ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സ്ഥാപകനുമായ ജോണ്‍ പോപ്പ് ഹെനസിയും ഈ ശില്പം റോസ്സെലിനോയുടെ ആണന്ന് വാദിച്ചിരുന്നെങ്കിലും തെളിവുകള്‍ നല്കാന് അദ്ദേഹത്തിനും കഴിഞ്ഞിരുന്നില്ല.
Post Your Comments