NewsIndia

മരണപ്പെട്ട പിതാവിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്നത് പഴയ നോട്ടുകൾ: മാറ്റിയെടുക്കാൻ അനുമതി തേടി ദമ്പതികൾ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: അച്ഛന്‍ ലോക്കറില്‍ സൂക്ഷിച്ച പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുമതി തേടി ദമ്പതികള്‍ സുപ്രീം കോടതിയിൽ. പിതാവിന്റെ മരണശേഷമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 83,000 രൂപ കണ്ടതെന്നും ഈ തുക മാറ്റി എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫരീദാബാദില്‍ നിന്നുള്ള സവിത എന്ന യുവതിയും ഭർത്താവും കോടതിയെ സമീപിച്ചത്. സഹോദരിയുമായി സ്വത്തു തര്‍ക്കത്തില്‍ കേസ് നടക്കുന്നതിനാല്‍ അച്ഛന്റെ ലോക്കര്‍ തുറന്നു നോക്കാന്‍ അനുവാദമില്ലായിരുന്നു.. മാര്‍ച്ച് ആറിന് അച്ഛന്റെ മരണശേഷം സ്വത്തു തര്‍ക്കത്തില്‍ കോടതി വിധി വന്നതിന് ശേഷം മാത്രമാണ് ലോക്കർ തുറക്കാൻ സാധിച്ചതെന്നും ഇവർ അറിയിച്ചു.

എന്നാൽ ഒരു വ്യക്തിക്ക് മാത്രമായി ഇങ്ങനെയൊരു അനുവാദം തരാൻ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ പൊതുവായൊരു വിധി മാത്രമേ കോടതിയ്ക്ക് സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരിളവ് അനുവദിക്കുകയാണെങ്കില്‍ എല്ലാവരെയും പരിഗണിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവാദം ആവശ്യപ്പെട്ട് നിരവധി പരാതികളാണ് സുപ്രീം കോടതിയിൽ ഇപ്പോഴും എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button