ശ്രീനഗര്‍: കശ്മീരില്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സൈന്യത്തെ ജനക്കൂട്ടം മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സി.ആര്.പി.എഫ് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു.
ജവാന്മാരെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘ഗോ ഇന്ത്യ, ഗോ ബാക്ക്’ എന്ന് പട്ടാളക്കാരേക്കൊണ്ട് അടിച്ചു പറയിക്കുന്നുമുണ്ട്. കുട്ടികളടക്കം ഇവരെ മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍, സൈന്യം ഇവരെ തിരിച്ചടിച്ചില്ല.
കശ്മീരില്‍ സി.ആര്.പി.എഫുകാര്‍ സ്ഥിരമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പട്ടാളക്കാരുടെ ക്ഷമ വ്യക്തമാക്കുന്ന വീഡിയോ ആണ് ഇതെന്ന് കേന്ദ്രമന്ത്രി ഹന്‍സ് രാജ് വ്യക്തമാക്കി.
Post Your Comments