ഒമാൻ : ജോലിക്കായി ഒമാനിലെത്തിയ വീട്ടമ്മ തൂങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോധാവരിയിൽ നിന്നുമുള്ള സദ്ദേ അനന്തലക്ഷ്മി (31)യെയാണ് ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒൻപതാം തീയ്യതിയാണ് അനന്തലക്ഷ്മി മസ്കറ്റിൽ എത്തിയത്. ഏപ്രിൽ രണ്ട് വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഏപ്രിൽ ആറാം തീയ്യതി മരണ വിവരം അനന്തലക്ഷ്മിക്ക് ജോലി ഏർപ്പാടാക്കി നൽകിയ ഏജന്റ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അനന്തലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Post Your Comments