ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചു കൊണ്ടുവരണമെന്ന ആവിശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസിെന്‍റ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി. ഒരു ഉന്നതാധികാര കമ്മിറ്റി ആവശ്യമാണ്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനര്‍ വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അതേസമയം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു ഘട്ടത്തില്‍ ബി.ജെ.പി പോലും ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനിനെ സംശയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. പകരം പല സംവിധാനങ്ങളും തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചിദംബരം അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്നതിന് തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചത്. അത് കമ്മീഷന്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Post Your Comments