അലിഗഡ്: അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലി. പെട്ടെന്നാണ് ഇങ്ങനെയൊരു വിധി യുവതിക്ക് നേരിട്ടത്. മക്കളും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ രഹന എന്ന യുവതി നീതി തേടി ധര്‍ണ്ണ നടത്തുകയാണ്.
ഭര്‍ത്താവ് പ്രവേശനം നിഷേധിച്ച വീടിന് മുന്നില്‍ മകനുമായെത്തി ധര്‍ണ്ണ നടത്തുകയാണ് യുവതി്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പമാണ് രഹന കഴിയുന്നത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ധര്‍ണ്ണ നടത്താന്‍ യുവതിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു.
തനിക്ക് അകത്ത് കടക്കണം. ഒരു പക്ഷേ, താന്‍ ഇവിടെ കിടന്ന് മരിക്കുമായിരിക്കാം. എന്നാല്‍ അകത്തു കടക്കാതെ താന്‍ സമരം അവസാനിപ്പിക്കില്ലെന്നും രഹന പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും രഹന പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായപ്പോള്‍ വീട്ടുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതായി രഹനയുടെ പിതാവ് പറയുന്നു.
മകളുടേയും കൊച്ചു മകന്റേയും ഭാവിയെക്കരുതി 10 ലക്ഷം രൂപ നല്‍കി. വിവാഹം നടത്തുന്നതിനായി നാല്‍പത് ലക്ഷം രൂപയാണ് ചെലവായത്. രണ്ട് വിഭാഗക്കാരും ഒരുമിച്ചെത്തിയാല്‍ മാത്രമേ ഒരു പ്രശ്ന പരിഹാരത്തിന് സാധിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
Post Your Comments