ന്യൂഡൽഹി: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയക്കണമെന്നാവശ്യവുമായി ലോക്‌സഭയിൽ പ്രസ്‌താവന തയ്യാറാക്കാൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സഹായം.
സുഷമ സ്വരാജ് സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോട് അനുമതി വാങ്ങിയ ശേഷം തരൂര്‍ പ്രസ്താവന തയ്യാറാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയായിരുന്നു. നമ്മളെയെല്ലാം ഒരുപോലെ ബാധിക്കുന്ന വിഷയമാണിതെന്ന് ശശി തരൂർ പിന്നീട് വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ബന്ധം അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ പാകിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലേക്ക് അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments