അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പാക് ബോട്ട് തകര്‍ന്ന് മൂന്ന് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് തീരത്തിന് സമീപമാണ് സംഭവം. മൂന്ന് പാക്കിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. പാക് ബോട്ട് എന്തിനെ ലക്ഷ്യമിട്ടാണ് വന്നതെന്ന് വ്യക്തമല്ല.
സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. പാക് കമാന്‍ഡോകളെ കാണാതായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ തീരദേശസേന ഗുജറാത്ത് പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അപകടമുണ്ടായപ്പോള്‍ സംഭവസ്ഥലത്ത് ഇന്ത്യന്‍ തീരദേശസേനയുടെ എത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.
പാക്കിസ്ഥാന്‍ ഇതിനുള്ള നന്ദി സൂചകമായി ഏഴ് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്കിസ്ഥാന്‍ വിട്ട് നല്‍കി. ഈ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടിയിട്ടില്ല. ഇവര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടോയെന്ന് വ്യക്തമല്ല.
Post Your Comments