ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാധവിനെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവ് ഇന്ത്യയുടെ മകനാണെന്നും രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.
കുല്‍ഭൂഷണ്‍ തെറ്റുചെയ്തതായി തെളിവുകളൊന്നുമില്ല. പാകിസ്ഥാന് ശിക്ഷിക്കാനുള്ള അനുവാദമില്ല. വധശിക്ഷയുമായി മുന്നോട്ടുപോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ നേരിടേണ്ടിവരും. വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കാണുമെന്നും മന്ത്രി അറിയിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്ന പാകിസ്ഥാന്റെ ആരോപണം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിഷേധിച്ചു.
ഈയൊരു വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അറിയിച്ചു. തിങ്കളാഴ്ച പാക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് കല്‍ഭൂഷണ് വധശിക്ഷ വിധിച്ചവിവരം മാധ്യമങ്ങളെ അറിയിച്ചത്. ചാരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പാകിസ്ഥാനിലെ സൈനിക നിയമപ്രകാരമാണ് ശിക്ഷയെന്നും സൈനിക മേധാവി പറഞ്ഞു. എന്നാൽ നാവികസേനയില്‍നിന്ന് വിരമിച്ച കുല്‍ഭൂഷണ് സര്‍ക്കാരുമായി ബന്ധമില്ലെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
Post Your Comments