ദമ്മാം : സൗദി അറേബ്യയയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് പ്രവാസികൾ മരിച്ചു. സൗദി അറേബ്യയയിലെ ജുബൈല്‍ കടല്‍ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. രണ്ടു ദിവസത്തോളം മരത്തടിയില്‍ പിടിച്ച് നിന്ന ഇൗജിപ്ഷ്യന്‍ സ്വദേശി അതിസാഹസികമായി രക്ഷപ്പെട്ടു.
ജുബൈലിെന്‍റ വടക്ക് ഭാഗത്തു നിന്നാണ് നാല്‍വര്‍ സംഘം മത്സ്യ ബന്ധനത്തിനായി പകൽ പുറപ്പെട്ടത്. ശാന്തമായിരുന്ന കടൽ രാത്രി പ്രക്ഷുബ്ധമാവുകയുംഅതിശക്തമായ കാറ്റിലും കോളിലും നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലില്‍ മുങ്ങുകയായിരുന്നു. “ബോട്ട് നിര്‍ത്തി, മുകള്‍ ഭാഗത്ത് രാത്രി വിശ്രമത്തിനിടെ അപ്രതീക്ഷിതമായി കാറ്റ് വീശിയടിച്ച് ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നുവെന്നു” രക്ഷപ്പെട്ട ഈജിപ്ഷ്യന്‍ സ്വദേശി പറഞ്ഞു.
പതിവ് പട്രോളിംഗിനിടെ തീര സംരക്ഷണ സേനയാണ് അപകടത്തിൽ പെട്ട ബോട്ട് കണ്ടെത്തിയത്. ഉടന്‍ തന്നെ, സെര്‍ച്ച് ആന്‍റ് റെസ്ക്യൂ ഓപ്പറേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ വിവരമറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ വിദഗ്ധ സംഘം വിവിധ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് തീവ്രരക്ഷാപ്രവര്‍ത്തനം നടത്തി. ശേഷം രക്ഷപ്പെട്ടയാളില്‍ നിന്നാണ് സംഭവത്തിെന്‍റ വിശദാംശങ്ങള്‍ മനസിലാക്കിയത്. കാണാതായ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിതായി അധികൃതര്‍ അറിയിച്ചു. കണ്ടെടുത്ത രണ്ടു മൃതദേഹങ്ങള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments