
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രി എംഎം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. സിംഹം കടന്നു പോകുമ്പോള്‍ നായ കുരയ്ക്കുന്നത് സ്വാഭാവികമാണെന്ന് സ്വാമി പറഞ്ഞു. മോദി സിംഹമായും മണിയെ നായയായും ഉപമിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം.
സിംഹം കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്ക്കും, അത് കാര്യമാക്കേണ്ട. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് മന്ത്രി എംഎം മണി ആരോപിച്ചിരുന്നു. സ്വന്തം അമ്മയെ നോട്ടുമാറ്റി വാങ്ങാന്‍ നിര്‍ത്തിയ മോദി മര്യാദ ഇല്ലാത്തയാളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാപ്പരായ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ദേശീയവിരുദ്ധമനോഭാവവും, കോണ്‍ഗ്രസ്സുകാരുടെ അഴിമതിയുമാണ് നടക്കുന്നത്. മുസ്ലീം ലീഗുകാര്‍ ജിഹാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടിക്കാരും വോട്ട്ബാങ്ക് രാഷ്ട്രീയമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ശശികലയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് തമിഴ്നാട്ടിലേത്. അവരുടെ നിയന്ത്രണത്തിലാണ് തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments