ആലപ്പുഴ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്‍ജിനിയറിംഗ് കോളേജ് അടിച്ചുതകര്‍ത്തു. കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിങ് കോളജിനു നേരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളജ് ചെയര്‍മാനും ബി.ഡി.ജെ.എസ് നേതാവുമായ സുഭാഷ് വാസുവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
തുടര്‍ന്ന് പൊലീസ് വലയം ഭേദിച്ച് അകത്തുകടന്ന എസ്.എഫ്.െഎ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു.
ഉച്ചക്ക് 12 മണിയോടെ കോളജിനു മുന്നിലെത്തിയ പ്രവര്‍ത്തകരെ ബാരികേഡുകള്‍ വെച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ ബാരികേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ അകത്തുകയറി കോളജ് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ശിവസുതന്‍, മാന്നാര്‍ എസ്.െഎ ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ എട്ടിനാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി കോളജിന്റെ ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു.
Post Your Comments