
കൊച്ചി: വ്യാജരേഖ ചമച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മലയാളികളെ പോലീസ് പിടികൂടി. ജര്‍മ്മനിയിലേക്ക് കടക്കാന്‍ ശ്രമിച്ച ദമ്പനികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശികളായ സജിപോള്‍, ഷൈനി എന്നിവരാണ് പിടിയിലായത്.
ഇവര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച കോണ്‍സുലേറ്റ് അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ദമ്പതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments