തിരുവനന്തപുരം : പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് . ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രി സഭായോഗം അംഗീകാരം നല്കി. സി ബി എസ് ഇ , ഐ സി എസ് സി എന്നീ സിലബസ്സുകള്ക്കും ബാധകം . വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നതോടെ ഓര്‍ഡിനന്‍സിന് അന്തിമ അംഗീകാരമാകും. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ ഉണ്ടാകും.
Post Your Comments