ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് സാമൂഹികപ്രവർത്തകരുടെ ആവശ്യം. മദ്യം ഉപയോഗിച്ചത് ഉള്‍പ്പെടെയുളള കുറ്റങ്ങൾക്കാണ് ഇന്ത്യക്കാർ അറസ്റ്റിലായിരിക്കുന്നത്. നിയമ ലംഘനത്തിന് പിടിയിലായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അനില്‍കുമാര്‍ അപ്പുകുട്ടന് നാലു മാസമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും അനിൽകുമാറിനെ മോചിപ്പിച്ചിട്ടില്ല.
ബിഹാര്‍ സ്വദേശി ബര്‍ക്കത്ത് ഹുസൈന്‍, കര്‍ണാടക സ്വദേശിയായ ബദറുദ്ദീന്‍ എന്നിവര്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പഴയ ഇരുമ്പു കമ്പികള്‍ ഉള്‍പ്പെടെ പാഴ്‌വസ്തുക്കള്‍ അനുമതിയില്ലാതെ വിറ്റതിനാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്. ഇവരുടെ ശിക്ഷാകാലാവധിയും കഴിഞ്ഞതാണ്. ഇങ്ങനെ ശിക്ഷാ കാലാവധി കഴിഞ്ഞും തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം.
Post Your Comments