KeralaLatest NewsNews

ഉപഭോക്താക്കള്‍ക്ക് നല്ല അന്തരീക്ഷം നല്‍കാനൊരുങ്ങി കണ്‍സ്യൂമെര്‍ഫെഡ് മദ്യശാലകള്‍

കൊച്ചി: ഉപഭോക്താക്കള്‍ക്ക് നല്ല അന്തരീക്ഷം നല്‍കാനൊരുങ്ങി കണ്‍സ്യൂമെര്‍ഫെഡ് മദ്യശാലകള്‍. കണ്‍സ്യൂമെര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ ശീതികരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ മദ്യവില്‍പ്പന ശാലകളും ആറു മാസത്തിനകം ശീതികരിക്കുമെന്ന് കണ്‍സ്യൂമെര്‍ ഫെഡ് അറിയിച്ചു. ഇതിന്റെ തുടക്കം എന്ന നിലയിൽ ആദ്യം പ്രീമിയര്‍ മദ്യക്കടകള്‍ ശീതികരിക്കും.

എസിക്കു പുറമേ പ്രീമിയം ഷോപ്പുകളില്‍ ക്യാമറയും സ്ഥാപിക്കും. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തോടൊപ്പം വിദേശ നിര്‍മ്മിതവും എത്തിക്കാന്‍ ശ്രമിക്കും. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പേയ്ഡ് ഷോപ്പ് മാതൃകയില്‍ വിദേശ നിര്‍മ്മിത മദ്യം കണ്‍സ്യുമര്‍ ഫെഡ് വഴി ഔട്ട്‌ലെറ്റ് വഴി വില്‍ക്കാനാണ് ശ്രമം. ലൈസന്‍സ് ലഭിച്ചാല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ വില്‍പ്പന നടത്താനും ആലോചനയുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button