ശബരിമല: പൈങ്കുനി ഉത്രം ഉത്സവത്തിന് നടതുറന്ന ശബരിമലയിൽ ഏപ്രിൽ 18 വരെ ദർശനം നടത്തം. ഏപ്രിൽ ഒമ്പതിന് വൈകിട്ട് നടയടച്ച് പത്തിന് വൈകിട്ട് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻതീരുമാനം തന്ത്രിയുടെ നിർദേശപ്രകാരം മാറ്റുകയായിരുന്നു. ഇതനുസരിച്ച് ഒമ്പതിന് വൈകിട്ട് അടയ്ക്കുന്ന നട 10 നു രാവിലെ സാധാരണ പോലെ വെളുപ്പിന് അഞ്ചിന് തുറക്കും. അന്ന് രാവിലെ നെയ്യഭിഷേകത്തിനു അവസരം ഉണ്ട്.
ഞായറാഴ്ചയാണ് സ്വാമിയുടെ പിറന്നാളായ പൈങ്കുനി ഉത്രം വരുന്നത്. വിഷു ആഘോഷച്ചടങ്ങുകൾ 10 മുതൽ ആരംഭിക്കും. 14 രാവിലെ മൂന്നു മാണി മുതൽ ഏഴ് മാണി വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണ്. നെയ്യഭിഷേകം കണി കഴിഞ്ഞു തുടങ്ങും.
Post Your Comments