KeralaLatest NewsNews

സർക്കാരിന്റെ സമനില തെറ്റി എന്തും ചെയ്യുകയും ആരെയും അറസ്റ്റ് ചെയ്യുകയും ചെയ്യത്തക്ക രീതിയിൽ ഗുരുതമാണെന്ന് ചെന്നിത്തല

സര്‍ക്കാറിന് സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല. ആരെയും അറസ്റ്റ് ചെയ്യുന്ന രീതിയിൽ ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ സര്‍ക്കാര്‍ ഈ സമരത്തെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് ശ്രമിക്കുന്നത്. ഇത് ശരിയാണോ എന്നും ചെന്നിത്തല ചോദിച്ചു. ലക്ഷങ്ങള്‍ മുടക്കി പരസ്യം കൊടുക്കുകയാണ് പിണറായി ചെയ്തത്.

സെക്രട്ടറിയേറ്റില്‍ നിന്ന് മെഡിക്കല്‍ കോളേജ് വരെ പോയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇതിന്റെ ആവശ്യമുണ്ടാകുമായിരുന്നോ? പത്ത് മിനിട്ട് മതിയായിരുന്നല്ലോ? അവിടെച്ചെന്ന ശേഷം ഞങ്ങള്‍ ഇതൊക്കെ ചെയ്തു, ഇനിയും ചെയ്യും പറഞ്ഞാല്‍ മതിയായിരുന്നു. അതേസമയം തനിക്കെതിരെ പോലീസ് ഗൂഡാലോചന നടത്തുന്നുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെകെ ശ്രീജിത്ത് പറഞ്ഞു. കേസിലെ പിടികിട്ടാ പുള്ളികള്‍ നാട്ടില്‍ സ്വൈര്യ വിഹാരം നടത്തുകയായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു.

കേരളം മുഴുവന്‍ അവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടതാണ് എന്നിട്ട് മുഖ്യമന്ത്രി ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ്. കൂടെ ഉണ്ടായിരുന്നവരെയും മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അവര്‍ ആശുപത്രിയിലാണ്. ആറാം ക്ലാസുകാരിയായ ജിഷ്ണുവിന്റെ സഹോദരി വളയത്തെ വീട്ടില്‍ നിരാഹാരം കിടക്കുന്നിടത്ത് താന്‍ പോയിരുന്നു. വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടി അതിനുപോലും തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button