
തിരുവനന്തപുരം : മുഖ്യമന്ത്രി പറയുന്ന ഗൂഡാലോചന നടത്തിയത് ആരെന്ന് വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ എത്തിയ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും അനുഭാവവുമായി എത്തി അറസ്റ്റിലായ വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന് ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ ചെന്നിത്തല ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ജിഷ്ണുവിന്റെ കുടുംബത്തിന് താമസസൗകര്യം ഒരുക്കുകയാണ് ഷാജഹാന് ചെയ്തതെന്നും ഒരു പൊതുപ്രവര്ത്തകന് ഇത്തരമൊരു സഹായം ചെയ്തതിലെന്ത് ഗൂഡാലോചനയാണ് ഉള്ളതെന്നും സന്ദര്‍ശനത്തിന് ശേഷം ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഷാജഹാന് നിരപരാധിയാണെന്നും ഗൂഡാലോചന നടത്തിയത് ജയിലില്‍ കഴിയുന്നവരല്ല മറിച്ച് അധികാരത്തിലിരിക്കുന്നവരാണെന്നും ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം…
Post Your Comments