തിരുവനന്തപുരം: ഇരുന്നൂറിലധികം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരാണ് സ്വകാര്യബസ് മുതലാളിമാര്‍ ആയിട്ടുള്ളത്.ഇക്കൂട്ടത്തിൽ തന്നെ എട്ടുംപത്തും സ്വകാര്യബസുകളുടെ ഉടമസ്ഥർ ഉണ്ട്. കെ.എസ്.ആര്‍.ടി.സി സ്വകാര്യബസുകളുള്ളവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
ജീവനക്കാര്‍ക്ക് സ്വന്തമായി ബസുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അവസരം നല്‍കിയിരുന്നു. ക്രമക്കേട് കാട്ടുന്നവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബസുകളുടെ വരുമാനത്തിന് ഭീഷണിയായ സ്വകാര്യബസുകളില്‍ ചിലത് സ്വന്തം ജീവനക്കാരുടേതാണെന്ന് കണ്ടെത്തിയിരുന്നു.
വടക്കന്‍ജില്ലകളിലാണ് സ്വന്തമായി ബസുള്ള ജീവനക്കാര്‍ കൂടുതല്‍. അമ്മ, ഭാര്യ, അച്ഛന്‍ എന്നിവരുടെപേരിലുള്ള ബസുകള്‍ നോക്കിനടത്തുന്ന ജീവനക്കാരുമുണ്ട്. താമരശേരി, കണ്ണൂര്‍, തൊടുപുഴ, കുമളി, കോട്ടയം, മലപ്പുറം, മൂവാറ്റുപുഴ, പത്തനംതിട്ട, ചേര്‍ത്തല, എറണാകുളം, കണ്ണൂര്‍, കൊല്ലം എന്നീ ഡിപ്പോകളിലെ ചില ജീവനക്കാര്‍ക്ക് സ്വകാര്യബസ് നടത്തിപ്പില്‍ നേരിട്ട് ബന്ധമുണ്ട്.
Post Your Comments