തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. തന്റെ കസേര തെറിക്കുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും ഡിജിപി കസേരയില്‍ നിന്നും ബെഹ്‌റയെ മാറ്റാത്തത്. ലോക്‌നാഥ് ബെഹ്‌റ ഡൽഹിയ്ക്ക് പോകുന്നത് ലാവ്ലിന്‍ കേസിന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കെ മുരളീധരന്‍ വിമർശിച്ചു.
സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വെ ലാവലിന്‍ കേസില്‍ പിണറായിയുടെ അഭിഭാഷകനായത് ബെഹ്‌റയുടെ സ്വാധീനത്താലാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന് പകരം പിണറായി വിജയനെ നേരിട്ട് കണ്ട് പ്രശ്‌നം ഒത്തുതീർപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments