KeralaNewsUncategorized

സഹായിച്ചവർക്കൊക്കെ നന്ദി പ്രകാശിപ്പിച്ച് വിജയശ്രീലാളിതരായി മഹിജയും ശ്രീജിത്തും

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ നൽകിയതിനെ തുടർന്ന് ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ സഹായിച്ച കേരളത്തിനും മാധ്യമങ്ങള്‍ക്കും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് നന്ദി പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നെന്നും മറിച്ചൊരു തെറ്റിദ്ധാരണയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.

കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും , സ്റ്റേറ്റ് അറ്റോണി കെ.വി സോഹനുമാണ് സമരം ഒത്തുതീര്‍പ്പാക്കനുള്ള ചര്‍ച്ചയ്ക്ക് എത്തിയത്. പിന്നീട് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കാമെന്നും പ്രതികളെ മുഴുവന്‍ പിടികൂടും എന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button