തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മൂന്നാം പ്രതിയും കോളേജ് വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ ശക്തിവേലിന്റെ മൊഴി പുറത്ത്. ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ജിഷ്ണു പ്രണോയ് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നും എൻ.കെ ശക്തിവേൽ പറയുന്നു. ജിഷ്ണുവിന്റെ ഭാവിയെക്കരുതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നും ശക്തിവേല്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററായിരുന്ന സിപി പ്രവീണാണ് ജിഷ്ണുവിനെ ഓഫീസില്‍ എത്തിച്ചതെന്നും ശക്തിവേലിന്റെ മൊഴിയില്‍ പറയുന്നുന്നുണ്ട് .
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നാണ് പൊലീസിന്റെയും യൂണിവേഴ്‌സിറ്റിയുടേയും റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഷ്ണുവിന്റെ കൂട്ടുകാരുടെ മൊഴിയും ഇത് തന്നെയാണ്. മൂന്നാം പ്രതിയായ ശക്തിവേലിനെ തമിഴ്നാട് കോയമ്പത്തൂരില്‍ അന്നൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments