NewsInternational

രണ്ട് മാസം കിടക്കയില്‍ കിടന്ന കിടപ്പ് കിടക്കാന്‍ തയ്യാറാണോ: എങ്കിൽ ലക്ഷാധിപതിയാകാം

രണ്ട് മാസം കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നാല്‍ പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാൻ അവസരം. ഫ്രഞ്ച് സ്‌പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഗവേഷകര്‍ ഈ ജോലിയ്ക്ക് അനുയോജ്യരായ 24 പേരെ തേടുകയാണ്. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കാണ് തൊഴിലവസരം. 22-27 ഇടയിലായിരിക്കണം തൊഴില്‍ അപേക്ഷകരുടെ ബോഡി മാസ് ഇന്‍ഡക്‌സ്. അലര്‍ജി ഉണ്ടാകരുത്. പുക വലിക്കാത്തവര്‍ ആയിരിക്കണം.

കിടക്കയില്‍ കിടക്കുന്നവരെ നിരീക്ഷിച്ച് മൈക്രോഗ്രാവിറ്റിയുടെ അനന്തരഫലങ്ങള്‍ പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. രണ്ടാഴ്ച്ച നിരീക്ഷിച്ചതിനും പഠിച്ചതിനും ശേഷം മാത്രമേ ജോലിക്ക് നിയോഗിക്കേണ്ടവരെ തിരഞ്ഞെടുക്കൂ. ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുന്ന ബഹിരാകാശ യാത്രികരുടെ പേശികള്‍ ക്ഷയിക്കുകയും എല്ലുകളുടെ ബലം കുറയുകയും ചെയ്യും. ഭാരമില്ലാത്ത അവസ്ഥയില്‍ മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ പഠിക്കാനാണ് ഈ പരീക്ഷണം.

രണ്ട് മാസത്തില്‍ ഒരു നിമിഷം പോലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കില്ല. ദിനചര്യകൾ ഒന്നും മുടക്കാൻ പാടില്ല. എന്നാൽ ഒരു തോളെങ്കിലും കിടക്കയില്‍ ഉണ്ടാകണമെന്നാണ് നിബന്ധനയെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. അര്‍നൗദ് ബെക്ക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button