Latest NewsNewsIndia

വോട്ട് ഞങ്ങൾക്ക് തരൂ, തിരിച്ച് ഞങ്ങളുടെ കയ്യിലുള്ള നോട്ടു നിങ്ങൾക്കും തരാം; ആർ.കെ പുരം ദേശീയ ശ്രദ്ധ നേടുന്നു

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ആർ.കെ നഗർ ദേശീയ ശ്രദ്ധ നേടുന്നു. വോട്ടിനു 4000 രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ 70 സൂക്ഷ്മ നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് പണമൊഴുക്കാൻ പാർട്ടികൾ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.

ആളുകളെ മണ്ഡലത്തിനു പുറത്തെത്തിച്ച് പണം നൽകുകയാണ് ഒരു രീതി. ചെന്നൈ സെൻട്രൽ സ്റ്റേഷനോട് ചേർന്നുള്ള ചില ലോഡ്ജുകളിലെത്തി കൂപ്പൺ കൈമാറിയാൽ 4000 രൂപ വരെ ലഭിക്കും. മണ്ഡലത്തിന് പുറത്തായതിനാൽ നിരീക്ഷകരുടെ കണ്ണിലും പെടില്ല.

വോട്ടർമാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് സാധനങ്ങൾ വാങ്ങി നൽകുകയാണ് മറ്റൊരു രീതി. ഓൺലൈൻ ഷോപ്പിംങ് സൈറ്റുകൾ ഉപയോഗിച്ച് പോലും സമ്മാനങ്ങൾ എത്തിക്കുന്നു. പലചരക്കു കടയിൽ പാർട്ടികളുടെ കൂപ്പൺ നൽകി നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും സൗകര്യമുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ വഴി പണവും സ്വർണ്ണവും നൽകുന്നതാണ് മറ്റൊരു രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button