Latest NewsKerala

ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്

തുറവൂർ (ആലപ്പുഴ ) : ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്. അടിക്കടിയുള്ള ഹർത്താലുകൾക്കെതിരെ സമുദ്രോൽപ്പന്ന മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടാൻ ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരുന്ന 23 മുതൽ സംസ്ഥാനത്തെ മുഴുവൻ കയറ്റുമതി ശാലകൾ, പീലിങ് അനുബന്ധ വ്യവസായ ശാലകൾ,ഐസ് പ്ലാന്റുകൾ എന്നിവ അടച്ചിടും. ഹർത്താലുകൾ മേഖലയിൽ കോടികളുടെ നഷ്ടമുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. ഹർത്താലിൽ നിന്നും ഈ മേഖലയെ ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button