ചെന്നൈ: ചെന്നൈ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസും കാറും അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് വീണു. ഇന്ന് രാവിലെയാണ് സംഭവം. അണ്ണാശാലയിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ഒപ്പം സഞ്ചരിച്ചിരുന്ന കാറും ഗർത്തത്തിലേക്ക് വീണത്. ചർച്ച്പാർക്ക് സ്‌കൂളിനു തൊട്ടുമുന്നിലാണ് ഗർത്തം രൂപപ്പെട്ടത്. പരിഭ്രാന്തരായ പലരും ബസിൽനിന്നു പുറത്തേക്കു ചാടി. പരിക്കേറ്റവരെ റോയപ്പേട്ട ആശുപത്രിയിലേക്കു മാറ്റി.
ചെന്നൈ മെട്രോ റെയിലിനായി ഭൂഗർഭ പാത നിർമ്മിക്കാനായി തുരങ്കമുണ്ടാക്കിയതിന് മുകളിലുള്ള റോഡാണ് ഇടിഞ്ഞത്. തുരങ്കങ്ങൾ നിർമ്മിച്ചത് ഭുമിയുടെ ഉപരിതലത്തിൽനിന്ന് ഇരുപതടി താഴ്ചയിലാണെന്നും അതുകൊണ്ടു മണ്ണിന്റെ ഉപരിപാളിക്ക് പ്രശ്‌നമുണ്ടാകില്ലെന്നും മെട്രോ റെയിൽ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് മുപ്പതിനും അണ്ണാശാലയിൽ സമാനമായ സംഭവമുണ്ടായിരുന്നു.
Post Your Comments