ദുബായ്• ദുബായ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം നിന്ന് മുതല്‍ നിലവില്‍ വന്നു. സേവനം മെച്ചപ്പെടുത്തുന്നതിനും, ബാഗേജുകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നത് കുറയ്ക്കാനും, ചെക്ക്-ഇന്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് പുതിയ ബാഗേജ് നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമം സംബന്ധിച്ച് ദുബായ് എയര്‍പോര്‍ട്സ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഈ മാറ്റം അതിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും വിമാനത്താവളത്തില്‍ ഉടനീളം സൈന്‍ ബോര്‍ഡുകളായും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുതിയ നിയമപ്രകാരം ഉരുണ്ട ബാഗുകളും പരന്ന പ്രതലമില്ലാത്ത ബാഗുകളും ഇന്ന് മുതല്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഇത്തരം ബാഗേജുകള്‍ വലിയ ബാഗേജ് ജാമിന് ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇത് വിമാനങ്ങള്‍ വൈകുന്നതിന് വരെ വഴിവയ്ക്കുന്നു.
എന്താണ് പുതിയ നിയമം?
1) വക്രാകൃതിയിലുള്ള ബാഗുകള്‍ അനുവദിക്കില്ല.
2) പരന്ന പ്രതലമില്ലാത്ത ബാഗുകള്‍ അനുവദിക്കില്ല.
3) ക്രമരഹിതമായ രൂപമുള്ള ബാഗുകള്‍ അനുവദിക്കില്ല.
4) അമിത വലിപ്പമുള്ള ബാഗുകള്‍ അനുവദിക്കില്ല.
5) ഈ മാനദണ്ഡം പാലിക്കാത്ത ബാഗുകള്‍ ഒരു ഫീസ് നല്‍കി പെട്ടികളില്‍ റീ-പായ്ക്ക് ചെയ്യാന്‍ കഴിയും.
Post Your Comments