മലപ്പുറം: കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. മാത്രമല്ല രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുമെന്നും അദ്ദേഹം പറഞ്ഞു. അഴിച്ചുപണിയിൽ ചെറുപ്പക്കാർക്കും അവസരം നൽകുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രത്തിൽ മതനിരപേക്ഷ കക്ഷികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് ഇതിനായിയുള്ള അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
രാഹുൽ ഗാന്ധി ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അധ്യക്ഷ പദവിയിൽ എത്തുമെന്ന് പ്രവർത്തകസമിതിയംഗം പി.സി. ചാക്കോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസിന്റെ മുഖച്ഛായ മാറുമെന്നും പുതിയ നേതൃനിരയുണ്ടാകുമെന്നും നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിക്കു മാറിനിൽക്കണമെന്ന് ആഗ്രഹമുണ്ടെന്നും ചാക്കോ പറഞ്ഞു. ജനകീയ പ്രശ്നങ്ങളോടു പ്രതികരിക്കുന്ന നേതാവായിട്ടാണ് രാഹുൽ ഗാന്ധിയെ ജനങ്ങൾ കാണുന്നതെന്നും ചാക്കോ കൂട്ടിച്ചേർത്തു.
Post Your Comments