മുംബൈ : കോള്‍ സെന്റര്‍തട്ടിപ്പിലൂടെ കോടികള്‍ കവര്‍ന്ന യുവാവ് പിടിയിലായി. കോള്‍ സെന്റര്‍ വഴി അമേരിക്കകാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ സാഗര്‍ താക്കര്‍(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാള്‍ ദുബായിലേക്ക് കടന്നിരുന്നു. ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട ഇയാള്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത കോടികള്‍കൊണ്ട് ഇയാള്‍ കാമുകിക്ക് ജന്മദിനത്തിന് സമ്മാനിച്ചത് ഒഡി ആര്‍8 ആയിരുന്നു.മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള രജിസ്റ്റര്‍ ചെയ്യാത്ത കോള്‍സെന്ററുകളിലെ ജീവനക്കാര്‍ അമേരിക്കക്കാരില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
Post Your Comments