കൊല്ലം : കോർപറേഷൻ ഓഫീസിലും മൈതാനത്തും നിന്നും രണ്ടു മൂർഖനെ പിടികൂടി. ആദ്യ കൊല്ലം കോർപറേഷൻ വരാന്തയിൽ മൂർഖനെ കണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞു പീരങ്കി മൈതാനം ശുചിയാക്കാനെത്തിയ ജീവനക്കാർ അവിടെയും മൂർഖനെ കണ്ടു.
രാജീവ് ഗാന്ധി ആവാസ് യോജനയുടെ ഓഫീസിനോട് ചേർന്ന് ഉപയോഗ ശൂന്യമായ കസേരയും മറ്റും കൂട്ടിയിട്ടിരിന്നയിടം വൃത്തിയാക്കവേയാണ് ആദ്യ മൂർഖനെ കണ്ടത്. ഏഴ് അടി നീളമുള്ള മൂർഖനെ പട്ടത്താനം സ്വദേശി കെ എസ് മുരളീധരനും സഹായി ബിനുവും ചേർന്നാണ് പിടികൂടിയത്. പിന്നീട് കരസേനാ റിക്രൂട്ട്മെന്റ് റാലിക്കായി പീരങ്കി മൈതാനം വൃത്തിയാക്കുവാൻ മണ്ണു മാന്തി യന്ത്രവുമായി ജീവനക്കാര്‍ പോയപ്പോളാണ് രണ്ടാമനെയും കണ്ടത്. ശേഷം ഇതിനെയും പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.
Post Your Comments