കുവൈത്ത് സിറ്റി•മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മൂന്നു മലയാളികൾക്ക് ശിക്ഷയിളവ്. മലപ്പുറം ചീക്കോട് വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ (33), പാലക്കാട് മണ്ണാർക്കാട് സ്വദേശി മുസ്തഫ ഷാഹുൽ ഹമീദ് (41), കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (21) എന്നിവര്‍ക്ക് ക്രിമിനൽ കോടതി (ഫസ്റ്റ് കോർട്ട്) ബെഞ്ച് വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഫൈസൽ ഒന്നാം പ്രതിയും മുസ്തഫ ഷാഹുൽ ഹമീദ് മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ് നാലാം പ്രതിയുമാണ്. ഇവരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയായ ശ്രീലങ്കൻ സ്വദേശിനി സുക്ലിയ സമ്പത്തിനും (40) ശിക്ഷയിളവ് ലഭിച്ചിട്ടുണ്ട്.
2015 ലാണ് മയക്കുമരുന്ന് കടത്തുകയും വിൽപനക്കായി കൈവശംവെക്കുകയും ചെയ്ത കേസിൽ ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും നാല് കിലോയോളം ഹെറോയിന്‍ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽനിന്ന് കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളിൽനിന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ജലീബ് അൽശുയൂഖിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും അവിടെയുണ്ടായിരുന്ന ബാക്കി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments