KeralaLatest NewsNews

14 വയസുകാരിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ യുവതിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലം: കൊല്ലത്തു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ റംസീലയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പിടിയിലായ മൈനാഗപ്പള്ളി സ്വദേശി റംസീന പെണ്‍കുട്ടികളെ സൗഹൃദം നടിച്ചു വലയിലാക്കി ആവശ്യക്കാർക്ക് വലിയ വിലയ്ക്കു നല്‍കുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണെന്ന് പോലീസു പറയുന്നു. കഴിഞ്ഞ ദിവസം 14 കാരിയെ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നിര്‍ദന കുടുംബാംഗമായ പെണ്‍കുട്ടിയെ റംസീന ദേവാലയ ദര്‍ശനത്തിനായി തമിഴ്‌നാട് ഏര്‍വാടിയിലേയ്ക്കു കൊണ്ടു പോയിരുന്നു. കുടുംബത്തിലെ ദാരിദ്ര്യം മാറാനായി ചില മന്ത്രവാദങ്ങള്‍ നടത്താണെന്നും പെണ്‍കുട്ടിയുടെ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യം മൂത്ത സഹോദരിയേ കൊണ്ടു പോകുകയായിരുന്നു. വീട്ടില്‍ നിന്നു കുട്ടിയെ കൊണ്ടു പോയാല്‍ പത്തു ദിവസങ്ങള്‍ക്കു ശേഷമായിരിക്കം തിരിച്ചു കൊണ്ടു വരുന്നത്.

അങ്ങനെയാണ് മരിച്ച ഇളയകുട്ടിയേയും ഇവര്‍ കൊണ്ടു പോകാന്‍ തുടങ്ങിയത്. ഏര്‍വാടി പള്ളിയില്‍ പോകുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയേ പലര്‍ക്കും കാഴ്ച വയ്ക്കാനായിരുന്നു ഇവര്‍ കൊണ്ടു പോയിരുന്നത്. നാട്ടില്‍ അറിയപ്പടുന്ന മന്ത്രവാദിയാണ് റംസീല. ഏറെ നാളായി ഇവര്‍ കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തിവരികയായിരുന്നു.

നാട്ടില്‍ പര്‍ദയാണ് ഇവരുടെ സ്ഥിരം വേഷം. പെണ്‍കുട്ടിയുമായി പോകാനായി പര്‍ദ ധരിച്ചാകും ഇവര്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുക. എന്നാല്‍ യാത്രയ്ക്കു മുമ്പ് ഇവര്‍ ജീന്‍സും ടോപ്പുമണിയും. വസ്ത്രങ്ങള്‍ കൊണ്ടു വരുന്നത് ഒപ്പം വരുന്ന കാമുകന്മാരായിരിക്കും. ഈ സമയമൊക്കെ ഒപ്പം കൊണ്ടു വന്ന പെണ്‍കുട്ടി പുറത്തു കാത്തു നില്‍പ്പുണ്ടാകും. ശേഷം ആവശ്യക്കാരുടെ അടുത്തേയ്ക്ക് ആഡംബര വാഹനത്തില്‍ പെണ്‍കുട്ടിയുമായി പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button