ഡൽഹി: പ്രശ്നക്കാരായവരെ നിലയ്ക്കു നിർത്താൻ വിമാനകമ്പനികൾ. ഇത്തരക്കാരെ വിമാനയാത്രയിൽ നിന്ന് വിലക്കുന്നതിനായി നോ ഫ്ളൈ ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച ശിവസേന എംപിയുടെ വിവാദങ്ങള്‍ക്കിടെയാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.
സര്‍ക്കാരിന് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടെയും സുരക്ഷ പ്രധാനമാണെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനൊപ്പം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രക്കാരുടെ പട്ടികയിലും ഇവരുടെ പേര് ഉള്‍പ്പെടുത്തും.
എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പുറമേ മറ്റ് സ്വകാര്യ വിമാന കമ്പനികളും ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments