NewsSports

ഒളിമ്പിക്‌സ് വിജയം വരെ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വിദേശക പരിശീലകര്‍ വരുന്നു

ന്യൂഡല്‍ഹി : ഒളിമ്പിക്‌സ് വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വിദേശക പരിശീലകര്‍ വരുന്നു.2020ൽ നടക്കുന്ന ടോക്യോ ഒളിംപിക്സും അടുത്ത വർഷങ്ങളിലെ വിവിധ മൽസരങ്ങളും മുന്നിൽക്കണ്ട് അത്‌ലറ്റിക്സിൽ രണ്ടു വിദേശ പരിശീലകരെ നിയമിക്കാനാണ് കായികമന്ത്രാലയം അനുമതി നൽകിയത്. റേസ് വാക്കിങ്ങിലും 400 മീറ്റർ ഓട്ടത്തിലുമാണു പുതിയ പരിശീലകർ.

രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയ്ക്കു മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലുകളെത്തുടർന്നാണു റേസ് വാക്കിങ്ങിൽ രണ്ടാമത്തെ വിദേശ കോച്ച് ആയി ഓസ്ട്രേലിയയുടെ ഡേവ് സ്മിത്ത് എത്തുന്നത്. 1980, 1984 ഒളിംപിക്സുകളിൽ ഡേവ് സ്മിത്ത് മൽസരിച്ചിട്ടുണ്ട്. റഷ്യൻ കോച്ച് അലക്സാണ്ടർ ആർട്സിബാഷയേവ് നേരത്തേതന്നെ ടീമിന്റെ പരിശീലകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button