തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പൊതുപ്രവർത്തകന്‍ കെ.എം.ഷാജഹാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പകവീട്ടുകയാണെന്ന് ഷാജഹാന്റെ അമ്മ എൽ. തങ്കമ്മ പറഞ്ഞു. കെ.എം.ഷാജഹാൻ സമരം ആരംഭിച്ച് അരമണിക്കൂറിനുശേഷമാണ് സ്ഥലത്തെത്തിയത്.
ലാവ്‌ലിൻ കേസ് നടത്തുന്നതിലുള്ള പിണറായിയുടെ പ്രതികാരമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. മഹിജക്കൊപ്പം സ്ഥലത്തുണ്ടായരുന്നവരെയെല്ലാം പൊലീസ് വാഹനത്തിൽ കയറ്റി. തുടർന്ന് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഷാജഹാന്റെ അമ്മയുടെ ആരോപണം.
ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ പൊലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയപ്പോൾ തള്ളിക്കയറാൻ ശ്രമിച്ചു എന്ന പേരിലാണ് ഷാജഹാൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ടയച്ചെങ്കിലും ഇവർക്കൊപ്പം എത്തിയതല്ലെന്ന് വ്യക്തമായ ഷാജഹാനെയും മറ്റുള്ളവരെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമിയും കെ.എം. ഷാജഹാനും ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments