ബാഗ്ദാദ് : സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ട സംഭവം രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇറാക്കിലെ മൊസൂൾ നഗരത്തിലാണ് സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഏതു വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നതെന്ന് സൈന്യം വ്യക്തമാക്കിയില്ല.
ഐഎസിനെതിരേ ഇറാക്കി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മൊസൂളിൽ പതിവായി വ്യോമാക്രമണം നടത്തുന്നുണ്ട്.
Post Your Comments