ന്യൂഡല്‍ഹി: അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തി. സ്വര്‍ണം പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണമാണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ വിലയിലുണ്ടായ വ്യതിയാനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
സ്വര്‍ണം പവന് 22,040 രൂപയിലാണ് എത്തിനില്‍ക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. സ്വര്‍ണം 22,000ല്‍ കടന്നത് സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. സ്വര്‍ണം വില വര്‍ദ്ധിച്ചതിനൊപ്പം ക്രൂഡോയില്‍ വിലയും കൂടിയിട്ടുണ്ട്. ഏപ്രില്‍ ആദ്യം 21,800 ആയിരുന്നു സ്വര്‍ണ വില.
Post Your Comments