
വളര്‍ത്തുനായ മനുഷ്യന്റെ ജീവന്‍ രക്ഷിച്ച കഥ പലപ്പോഴും കേട്ടിട്ടുണ്ട്. ഇവിടെ ഒരു കൂട്ടം ആളുകളുടെ ജീവനാണ് വളര്‍ത്തുനായ രക്ഷിച്ചത്. വിവാഹവിരുന്നിനിടെയായിരുന്നു സംഭവം. ബോംബാക്രമണത്തില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിച്ച് കത്തിയമര്‍ന്ന നായയെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാകില്ല.
വടക്കന്‍ നൈജീരിയയിലെ ബെല്‍ബെലോ ഗ്രാമത്തിലാണ് സംഭവം. വിവാഹ സല്‍ക്കാര ചടങ്ങിനിടെ ചാവേറായി എത്തിയ യുവതിയെയാണ് നായ കീഴ്പ്പെടുത്തിയത്. നായ യുവതിക്കൊപ്പം ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. വിവാഹത്തിനെത്തിയ ഒരു അതിഥിയുടെ നായയാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്.
ബോക്കോഹറം ഭീകര ഗ്രൂപ്പില്‍പെട്ട പെണ്‍കുട്ടിയാണ് ചാവേറായി എത്തിയത്. ആഭ്യന്തര യുദ്ധം നടക്കുന്ന വടക്കന്‍ നൈജീരിയയില്‍ ഭീകരാക്രമണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
Post Your Comments