ബോംഡില: ഇന്ത്യ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഏറ്റവും മികച്ച രാജ്യമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പറഞ്ഞു. ചൈനയുടെ എതിര്‍പ്പിനിടയിലും തുടരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ ബുദ്ധ പാര്‍ക്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിതത്തിന്‍റെ മൂല്യം കുറഞ്ഞുവരുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന് പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. എല്ലായിടത്തും ഇത് നടക്കാറില്ല. പക്ഷെ ഏറ്റവും ജനസംഘ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇതിന് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മൃഗങ്ങളാണ് എല്ലാവരും. മറ്റുള്ളവരോടു അനുകമ്പ തോനുന്നതാണ് നമ്മേ വ്യത്യസ്തരാക്കുന്നത്.
ആത്മീയതയില്‍ വിശ്വസിക്കാതിരിക്കുന്നാലും മറിച്ചായാലും സ്നേഹം നിലനില്‍ക്കുകയാണ് ലോകത്തിന് ആവശ്യം. സാധാരണ ബുദ്ധമത വിശ്വാസികള്‍ സസ്യബുക്കുകള്‍ ആണെങ്കില്‍ ചില ശ്രീലങ്കന്‍ ബുദ്ധ വിശ്വാസികള്‍ മാംസം കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതില്‍ തെറ്റില്ലങ്കിലും അതിനായി കശാപ്പ് നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments